കുവൈത്ത് സിറ്റി: നാട്ടിൽനിന്ന് വേദന സംഹാരി ഗുളികകൾ കൊണ്ടുവരുേമ്പാൾ ഡോക്ടറുടെ കുറിപ്പ് കൂടെയുണ്ടെന്ന് ഉറപ്പാക്കണമെന്ന് അധികൃതർ.
ചില വേദന സംഹാരി ഗുളികകൾ ഡോക്ടറുടെ കുറിപ്പില്ലാതെ കൊണ്ടുവരുന്നത് നിയമവിരുദ്ധ പ്രവർത്തനമായി കണക്കാക്കി ശിക്ഷിക്കുമെന്നതുകൊണ്ടാണ് മുന്നറിയിപ്പ് നൽകിയത്. എല്ലാവർക്കും ഉപയോഗിക്കാൻ അനുമതിയുള്ളതല്ല ചില ഗുളികകൾ. ചികിത്സയുടെ ഭാഗമായി സാധാരണ ഉപയോഗിക്കുന്ന ചില ഗുളികകൾ രോഗമില്ലാതെയും മയക്കുമരുന്ന് എന്ന രീതിയിൽ ഉപയോഗിക്കപ്പെടുന്നതിനാലുമാണ് ഇത്തരം നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നൽകുന്നത്. കര, വ്യോമ അതിർത്തി വഴി രാജ്യത്തിനകത്തേക്ക് പ്രവേശിക്കുേമ്പാഴും തിരിച്ചുപോവുേമ്പാഴും നിയന്ത്രണം പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.