അബ്ബാസിയ: സ്നേഹനിലാവ് കുവൈത്ത് ‘സ്നേഹ മഴവില്ല് 2018’ വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ അരങ്ങേറി. സ്നേഹനിലാവ് സൗഹൃദ കൂട്ടായ്മയുടെ മുഖ്യ അഡ്മിൻ പ്രേംരാജ് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം മനോജ് മാവേലിക്കര ഉദ്ഘാടനം ചെയ്തു. തുടർന്ന് ചെസിൽ രാമപുരം കുവൈത്തിലെ പ്രവാസി സമൂഹം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. സദാനന്ദൻ നായർ, പ്രദീപ്, സ്മിത എന്നിവർ സംസാരിച്ചു. സ്നേഹനിലാവ് പ്രോഗ്രാം എക്സിക്യൂട്ടിവ് അംഗങ്ങളായ ജോഷി ജോസ്, സാബു കോട്ടയം, കിരൺ, ഷീജ ശ്യാമ, ഷീജ ബോവാസ്, ഷൈനി, പ്രേംരാജ് എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും മറ്റു വിവിധ കലാപരിപാടികളും അരങ്ങേറി. സദാനന്ദൻ നായർ, ജ്യോതി പാർവതി, സനിജ ബാലകൃഷ്ണൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഷാജിത സ്വാഗതവും സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.