കുവൈത്ത് സിറ്റി: നിർദിഷ്ട ജി.സി.സി റെയിൽവേ പദ്ധതിയുടെ കുവൈത്തിലെ നിർമാണ പ്രവർത്തനത്തിന് അന്താരാഷ്ട്ര ഉപദേശക കമ്പനിയെ നിയമിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർേട്ടഷൻ അതോറിറ്റി 18 ദശലക്ഷം ദീനാർ ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ തുക ലഭ്യമാക്കണമെന്ന് ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുമതി കാത്തിരിക്കുകയാണെന്നും അതോറിറ്റി മേധാവി അഹ്മദ് അൽ ഹസ്സാൻ പറഞ്ഞു. ധനമന്ത്രാലയം ബജറ്റ് അനുമതി നൽകിയാൽ അതോറിറ്റി പ്രാരംഭ നടപടികളിലേക്ക് കടക്കും.
പദ്ധതിക്കുള്ള മറ്റു തടസ്സങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി റെയിൽപദ്ധതിയുടെ കുവൈത്തിലെ ഭാഗത്തിെൻറ ആദ്യഘട്ടത്തിെൻറ നിർമാണ പ്രവൃത്തിക്ക് അടുത്ത വർഷം തുടക്കത്തിൽ കരാർ ഒപ്പിടാനാണ് ഉദ്ദേശിക്കുന്നത്. കുവൈത്തിെൻറ തെക്കൻ ഭാഗമായ നുവൈസീബ്-അൽഖഫ്ജി മുതൽ വടക്ക് മുബാറക് അൽ കബീർ-ബൂബ്യാൻ ദ്വീപ് വരെയുള്ള ഭാഗമാണ് ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി ഏറ്റെടുത്ത് പൂർത്തിയാക്കാനുള്ള കരാർ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്ഥാപനങ്ങൾക്ക് നൽകും. കുവൈത്ത് റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. കുവൈത്ത് അതോറിറ്റി ഫോർ പാർട്ട്ണർഷിപ്പ് പ്രോജക്ട് (കെ.എ.പി.പി) ടെൻഡർ നടപടികൾക്ക് വൈകാതെ തുടക്കം കുറിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.