കുവൈത്ത് സിറ്റി: രാജ്യത്ത് സ്ത്രീകളും പുരുഷന്മാരുമടക്കം 414 സ്വദേശികൾ എയിഡ്സ് ബാധിതരെന്ന് വെളിപ്പെടുത്തൽ. ‘പുതിയ ജീവിതത്തിന് തുടക്കമിടൂ’ എന്ന പ്രമേയത്തിൽ ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന എയിഡ്സ് വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അണ്ടർ സെക്രട്ടറി മാജിദ അൽ ഖത്താൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അനിവാര്യമായ പരിചരണത്തോടൊപ്പം ഇവരെല്ലാം സാധാരണ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണെന്നും ഖത്താൻ പറഞ്ഞു. എയിഡ്സ് രോഗിയായ മാതാവിൽനിന്ന് ഗർഭസ്ഥ ശിശുവിലേക്ക് രോഗം പടരുന്നത് രാജ്യത്ത് നിയന്ത്രിക്കാനായിട്ടുണ്ട്. ഗർഭിണികൾ നിർബന്ധിത വൈദ്യപരിശോധനക്ക് വിധേയമാകണമെന്ന നിയമം പ്രാബല്യത്തിലായതുമുതൽ 50 സ്ത്രീകൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
എന്നാൽ, പ്രസവിച്ച ശേഷം ഇവരുടെ കുട്ടികളിൽ രോഗലക്ഷണമൊന്നും കണ്ടെത്തിയില്ല. അതിനിടെ, പ്രതിവർഷം 25-30 സ്വദേശികളിൽ എയിഡ്സ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതായി പകർച്ചാവ്യാധി ആശുപത്രിയുടെ ഡയറക്ടർ ഡോ. ജമാൽ അൽ ദഈദ് പറഞ്ഞു. അതേസമയം, രോഗം സ്ഥിരീകരിക്കപ്പെടുന്ന വിദേശികളെ ഉടൻ നാടുകടത്തുകയാണ് ചെയ്യുന്നത്. കുത്തഴിഞ്ഞ ലൈംഗിക ബന്ധങ്ങളാണ് എയിഡ്സ് രോഗത്തിെൻറ പ്രധാന കാരണമെന്നും ജീവിതവിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ടേ രോഗത്തെ പ്രതിരോധിക്കാനാവൂവെന്നും ഡോ. ദഈദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.