അബ്ബാസിയ: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ അബ്ബാസിയ ഉത്സവ് പ്രവാസ ി ഓഡിറ്റോറിയത്തിൽ അരങ്ങേറി. രാവിലെ 10 മണിക്ക് ആരംഭിച്ച കാരംസ് ടൂർണമെൻറ് അപ്സര പാർട്ണർ കുഞ്ഞമ്മദ് ഉദ്ഘാടനം നിർവഹിച്ചു. അമ്പതോളം ടീമുകൾ പങ്കെടുത്തു. സദ്യക്കുശേഷം വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം നടന്നു. ഏരിയ പ്രസിഡൻറ് സദൻ നീലേശ്വരം അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് സത്താർ കുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം കൺവീനർ ശ്രീനിവാസൻ, ജനറൽ സെക്രട്ടറി സലാം കളനാട്, ഉപദേശക സമിതി അംഗങ്ങളായ മൊയ്ദു ഇരിയ, അനിൽ കള്ളാർ, യൂണിറ്റ് കോഒാഡിനേറ്റർ ഹമീദ് മധൂർ, ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ഒളവറ എന്നിവർ സംസാരിച്ചു.
കാരംസ് വിജയികൾക്ക് അപ്സര ബസാർ ട്രോഫിയും കാഷ് അവാർഡും സമ്മാനിച്ചു. ഡബിൾസിൽ ഉബൈദ് - ഫൈസൽ ടീം ഒന്നും അഷ്റഫ് -മൻസൂർ സഖ്യം രണ്ടും സ്ഥാനം കരസ്ഥമാക്കി. സിംഗിൾസിൽ ഉബൈദ് ഒന്നാം സ്ഥാനവും ആമിർ രണ്ടാം സ്ഥാനവും നേടി. സാംസ്കാരിക സമ്മേളനത്തിനുശേഷം കലാപരിപാടികൾ അരങ്ങേറി. വന്ദേമാതരം, കുച്ചിപ്പുടി, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, ഒപ്പന, തിരുവാതിര, നാടോടിനൃത്തം, പൂരക്കളി എന്നിവയും കെ.ഇ.എ ബാൻഡിെൻറ ഗാനമേളയും അരങ്ങേറി. സ്പോർട്സ് കൺവീനർ കബീർ തളങ്കര, ഒ.വി. ബാലൻ, സുധൻ ആവിക്കര, ഷംസുദ്ദിൻ ബദരിയ, വി.സി. ബാലൻ, ഗോപാലൻ, സമദ് കൊട്ടോടി, രാജേഷ്, സൂരജ് കണ്ണൻ, ധനഞ്ജയൻ, ബാലമുരളി തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി പ്രശാന്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.