കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഇറ്റാലിയൻ നഗരമായ മിലാനിലേക്ക് കുവൈത്ത് എയർവേസ് നേരിട്ടുള്ള വിമാന സർവിസ് ആരംഭിച്ചു.
തിങ്കളാഴ്ചയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മിലാനിലേക്ക് ആദ്യ വിമാനം പറന്നത്. കുവൈത്ത് എയർവേസ് എക്സിക്യുട്ടിവ് പ്രസിഡൻറ് എൻജിനീയർ അബ്ദുല്ല അൽ ഷർഹാൻ കുവൈത്ത് വാർത്ത ഏജൻസിയോട് അറിയിച്ചതാണിത്. ആഴ്ചയിൽ മൂന്നു സർവിസുകളാണ് ഇരു ഭാഗങ്ങളിലേക്കുമായി ഉണ്ടാവുക. യൂറോപ്പിലെ വിവിധ നഗരങ്ങളിലേക്ക് പുതുതായി സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും മിലാൻ സർവിസ് അതിെൻറ തുടക്കമാണെന്നും അർഹാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.