അബ്ബാസിയ: കണ്ണൂർ എക്സ്പാറ്റ് അസോസിയേഷൻ അഞ്ചാം വാർഷികാഘോഷം ‘കോലത്തുനാട് മഹോത്സവം 2018’ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടന്നു. ചലച്ചിത്ര നടി ലിയോണ ലിഷോയ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാട്ട് മത്സരത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡൻറ് പുഷ്പരാജ് അധ്യക്ഷത വഹിച്ചു. എംബസി പ്രതിനിധി അനൂപ് സിങ്, മുഖ്യരക്ഷാധികാരി ആേൻറാ ജോസഫ്, രക്ഷാധികാരി മധുകുമാർ മാഹി, ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയൂബ് കച്ചേരി, മെട്രോ മെഡിക്കൽ കെയർ എം.ഡി ഹംസ പയ്യന്നൂർ, കേരള ലോക് സഭാ അംഗങ്ങളായ തോമസ് മാത്യു കടവിൽ, ഷറഫുദീൻ കണ്ണേത്ത്, പ്രോഗ്രാം കൺവീനർ ഷാനു തലശ്ശേരി, അജിത് പൊലിയൂർ, പ്രദീപ് വേങ്ങാട്, സഹാറ, സിറ്റി ക്ലിനിക് മെഹ്ബൂല ജനറൽ മാനേജർ ഇബ്രാഹീം വേങ്ങാട് എന്നിവർ സംസാരിച്ചു.
ഹംസ പയ്യന്നൂരിന് വിനയൻ അഴിക്കോട്, വനിതാ വേദി ജോയൻറ് സെക്രട്ടറി ജയകുമാരി എന്നിവർ മെമേൻറാ നൽകി. ഇബ്രാഹിം വേങ്ങാടിന് അജിത് പൊയിലൂർ, ഷെറിൻ മാത്യു എന്നിവരും അയ്യൂബ് കച്ചേരിക്ക് സൗമിനി വിജയൻ, മധു മാഹി എന്നിവരും ഉപഹാരം കൈമാറി. സുവനീർ പ്രകാശനം ഷാനു തലശ്ശേരി ലിയോണ ലിഷോയിക്ക് നൽകി നിർവഹിച്ചു. വിനയൻ അഴിക്കോട് സ്വാഗതവും രൂപേഷ് തോട്ടത്തിൽ നന്ദിയും പറഞ്ഞു. സാംസകാരിക സമ്മേളനത്തിന് ശേഷം നാട്ടിൽനിന്ന് വന്ന കലാകാരൻമാരുടെ കലാവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.