കുവൈത്ത് സിറ്റി: പൊതുമേഖലയിൽനിന്ന് സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള വിദേശികളുടെ തൊഴിൽമാറ്റം സംബന്ധിച്ച് മാൻ പവർ അതോറിറ്റിയുടെ പുതിയ നിബന്ധന. വിദേശികൾക്ക് സ്വകാര്യ മേഖലയിൽനിന്ന് സർക്കാർ മേഖലയിലേക്ക് മാറണമെങ്കിൽ സിവിൽ സർവിസ് കമീഷെൻറ അനുമതിപ്പത്രം വേണമെന്നതാണ് ഒരു നിബന്ധന. തിരിച്ച് പൊതുമേഖലയിൽനിന്ന് സ്വകാര്യ മേഖലയിലെ കമ്പനികളിലേക്കോ സ്ഥാപനങ്ങളിലേക്കോ മാറണമെങ്കിൽ ഇൗ തൊഴിലാളിയുടെ ആവശ്യകത തെളിയിക്കുന്ന തരത്തിലുള്ള സാക്ഷ്യപത്രം തൊഴിലുടമ സമർപ്പിച്ചിരിക്കണം. രണ്ടു മേഖലകളിലേക്കാണെങ്കിലും വിസ മാറ്റം നടത്തുന്ന വിദേശിക്ക് തൊഴിൽ പ്രാവീണ്യമുള്ളയാളാണെന്നു തെളിയിക്കാനും ബാധ്യതയുണ്ട്. മാൻപവർ അതോറിറ്റി വക്താവ് അസീൽ മസീദ് വാർത്താക്കുറിപ്പിൽ അറിയിച്ചതാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.