കുവൈത്ത് സിറ്റി: ശൈത്യകാലത്തിന് മുന്നോടിയായി അഗ്നിശമന വിഭാഗം ഒരുക്കം പൂർത്തിയാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സേന സജ്ജമായതായി വകുപ്പ് മേധാവി ലെഫ്റ്റനൻറ് ജനറൽ ഖാലിദ് അൽ മിർഖദ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.അഗ്നിശമന സേനയുടെ വിവിധ ഫയർ സ്റ്റേഷനുകളിൽ ഉന്നത സംഘം സന്ദർശനം നടത്തി ഒരുക്കം വിലയിരുത്തി. പെരുമഴയും വെള്ളപ്പൊക്കവും നേരിടാനുള്ള ഉപകരണങ്ങൾ പുതുതായി ലഭ്യമാക്കിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായുള്ള ഇരുപതോളം ഫോൺ കാളുകൾ തിങ്കളാഴ്ച മാത്രം സേനക്ക് ലഭിച്ചു. ടാങ്കറുകൾ എത്തിച്ച് വെള്ളം വറ്റിച്ചാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കിയത്. ആഭ്യന്തര വകുപ്പിനെയും മറ്റു സർക്കാർ വകുപ്പുകളെയും സഹായിക്കാൻ അഗ്നിശമന സേന സജ്ജമാണ്. അടിയന്തര ഘട്ടങ്ങളിൽ സഹായമാവശ്യമുള്ളവർ വകുപ്പിെൻറ 112 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അഗ്നിശമന വിഭാഗത്തിെൻറ പരിശ്രമങ്ങളോട് സഹകരിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.