കുവൈത്ത് സിറ്റി: വിദ്യാർഥികളുടെ സർഗവൈഭവവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂനിയർ, അമ്മാൻ ബ്രാഞ്ചുകളിലെ കലാമത്സരങ്ങൾ. അമ്മാൻ ബ്രാഞ്ചിൽ കലാമത്സര വിജയികൾക്കുള്ള സമ്മാനദാന ചടങ്ങ് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി യശ്വന്ത് ചത്പലിവാർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഭരണസമിതി സെക്രട്ടറി എ. അമീർ മുഹമ്മദ്, വൈസ് ചെയർമാൻ വേണുകുമാർ നായർ, ജോ. സെക്രട്ടറി അഗ്നേലോ ഫെർണാണ്ടസ്, സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. വി. ബിനുമോൻ, ദീപക് സേഥ്, പ്രിൻസിപ്പൽ രാജേഷ് നായർ, വൈസ് പ്രിൻസിപ്പൽ ഡോ. മേരി അലക്സ് എന്നിവർ സംസാരിച്ചു. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂനിയർ ബ്രാഞ്ചിൽ നടന്ന സമ്മാനദാന ചടങ്ങ് കെ.ഡി.ഡി ബിസിനസ് ഇൻറഗ്രേഷൻ വൈസ് പ്രസിഡൻറ് വി.വി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഭരണസമിതി സെക്രട്ടറി അമീർ മുഹമ്മദ്, ട്രഷറർ എസ്. രാജു, സീനിയർ അഡ്മിനിസ്ട്രേറ്റർ ഡോ. വി. ബിനുമോൻ, നിയോമി പാക്സ, ജെയിൻ, പ്രിൻസിപ്പൽ ഷേർളി ഡെന്നിസ്, വൈസ് പ്രിൻസിപ്പൽ ഷീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.