കുവൈത്ത് സിറ്റി: ഇന്ത്യൻ സംഗീതലോകത്തെ വിസ്മയം പത്മശ്രീ ഹരിഹരൻ കുവൈത്തിൽ സംഗീതവിരുന്ന് നടത്തുന്നു. ഒക്ടോബർ അഞ്ച് വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കുന്ന ‘സോൾ ഇന്ത്യ വിത്ത് ഹരിഹരൻ’ എന്ന പരിപാടിയിൽ റീവ റാത്തോഡ്, ചന്ദ്രയീ ഭട്ടാചാര്യ, ലാവണ്യ പത്മനാഭൻ എന്നീ ഗായികമാരും സംബന്ധിക്കും. ഇന്ത്യൻ കൾചറൽ സൊസൈറ്റിയാണ് സംഘാടകർ. മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇൻറർനാഷനൽ സ്കൂൾ ഒാഡിറ്റോറിയത്തിലാണ് പരിപാടി. കൂടുതൽ വിവരങ്ങൾക്ക് ics.kuwait@gmail.comലോ 97260048, 66550065, 97428028, 99709495 എന്നീ വാട്സ്ആപ് നമ്പറുകളിലോ ബന്ധപ്പെടണം. തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, മറാത്തി, മലയാളം, ബംഗാളി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലായി 800ലേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഹരിഹരൻ ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ ഗസൽ ഗായകരിലൊരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.