കേസ് അട്ടിമറിക്കുന്നതിന് എതിർ കക്ഷിയുടെ സ്വാധീനത്തിൽപ്പെട്ട് ഫയൽ കരുതിക്കൂട്ടി നഷ്ടപ്പെടുത്തിയെന്നാണ് കോടതി നിരീക്ഷണം
കുവൈത്ത് സിറ്റി: കേസ് നടന്നുകൊണ്ടിരിക്കെ കോടതിയിൽനിന്ന് ഫയൽ മോഷണം പോയതുമായി ബന്ധപ്പെട്ട സംഭവത്തിൽ സെക്രട്ടറിയുൾപ്പെടെയുള്ളവർക്ക് തടവ്. നടപടികൾ അനുകൂലമായി പുരോഗമിച്ചുകൊണ്ടിരിക്കെ തൈമാസ് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കേസ് ഫയൽ മോഷണംപോയ സംഭവത്തിലാണ് കുറ്റാന്വേഷണ കോടതി വിധി.
കോടതി സെക്രട്ടറിക്ക് 10 വർഷവും ഗുമസ്ഥനായ ഈജിപ്ഷ്യൻ പൗരന് ഏഴുവർഷവും തടവുവിധിച്ച ജഡ്ജി ഒരു കുവൈത്തി അഭിഭാഷകയെയും അഞ്ച് പി.ആർ.ഒമാരെയും ഒരു വർഷം വീതവും തടവിന് ശിക്ഷിച്ചു. കേസ് അട്ടിമറിക്കുന്നതിന് എതിർ കക്ഷിയുടെ സ്വാധീനത്തിൽപ്പെട്ട് ഫയൽ കരുതിക്കൂട്ടി നഷ്ടപ്പെടുത്തിയെന്നാണ് കോടതി നിരീക്ഷണം. ഫയലിെൻറ കോപ്പിയെടുക്കാനായി സെക്രട്ടറി ഗുമസ്ഥന് നൽകിയെന്നും തുടർന്നാണ് കാണാതാകുന്നതെന്നുമാണ് കണ്ടെത്തിയത്. സംഭവത്തിൽ സെക്രട്ടറിയുടെ പങ്ക് വലുതായതിനാലാണ് പത്തുവർഷത്തെ ശിക്ഷ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.