കുവൈത്ത് സിറ്റി: കുവൈത്തിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടായ്മയായ മുഹബ്ബത്ത് മൈലാഞ്ചി മൊഞ്ചുള്ള ഓണം ആഘോഷിച്ചു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ രാവിലെ പൂക്കളമിടലോടുകൂടി പരിപാടി തുടങ്ങി. സദ്യയും കൂട്ടായ്മയിലെ അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിര, നൃത്തം, നാടൻ പാട്ടുകൾ തുടങ്ങിയവയും ആഘോഷത്തിന് മാറ്റുകൂട്ടി.
വൈകീട്ട് നടന്ന സാംസ്കാരിക ചടങ്ങിൽ പ്രസിഡൻറ് നിയാസ് മജീദ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. വിനോദ് പെരേര, അൻസാർ കൊല്ലം, ഖാലിദ് മാക്ക്, മഹ്മൂദ് പെരുമ്പ, അബ്ദുല്ല കടവത്ത്, സുബി, വനജ രാജൻ, രജനി, സുമ എന്നിവർ സംസാരിച്ചു. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച കൂട്ടായ്മയിലെ അംഗങ്ങൾക്കുള്ള ധന സഹായം ട്രഷറർ സുഹൈൽ ബല്ല സത്താർ കുന്നിലിന് കൈമാറി. ജനറൽ സെക്രട്ടറി നവാസ് അലി സ്വാഗതവും സുഹൈൽ ബല്ല നന്ദിയും പറഞ്ഞു. നൗഫൽ, മുനീർ, റോയ് മാത്യു, അഞ്ചു ആൻറണി, റഷീദ് മണ്ണാർക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.