കുവൈത്ത് സിറ്റി: അകാലത്തിൽ മരണപ്പെട്ട കുവൈത്തിലെ ടാക്സി ഡ്രൈവറും യാത്ര കുവൈത്ത് അംഗവുമായിരുന്ന തൃശൂർ വരന്തരപ്പിള്ളി സ്വദേശി അജിയുടെ കുടുംബത്തിന് സഹായം കൈമാറി. കുവൈത്തിലെ കേരള ബ്രദേഴ്സ് ടാക്സി വെൽെഫയർ അസോസിയേഷെൻറ അംഗങ്ങളിൽനിന്നും സമാഹരിച്ച ഒരു ലക്ഷം രൂപയാണ് 888888888വരന്തരപ്പിള്ളി വേലിപ്പാടം വീട്ടിൽ ഔസേപ്പിെൻറ മകനായ അജിയുടെ ഭാര്യക്കും മൂന്നു മക്കൾക്കുമായി കൈമാറിയത്. തൃശൂർ ആമ്പല്ലൂർ കാനറ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അജിയുടെ ഭാര്യ റിൻറിക്ക് അസോസിയേഷൻ ചാരിറ്റി കൺവീനർ നവാസ് സൈനു സഹായം കൈമാറിയത്. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് ഇ.എം. ഉമ്മർ, കേരള ഗവ. സർവേയേർസ് ലൈസൻസ് സംസ്ഥാന പ്രസിഡൻറ് ഫാസിൽ കാസിം, കാനറ ബാങ്ക് ആമ്പല്ലൂർ ശാഖ മാനേജർ നിതിൻ മോഹൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.