കുവൈത്ത് സിറ്റി: തീപിടിത്തം പോലുള്ള അപകടസാധ്യതകൾ കണക്കിലെടുത്തുള്ള സുരക്ഷാസംവിധാനങ്ങൾ സ്ഥാപിക്കാത്ത കടകളും സ്ഥാപനങ്ങളും പൂട്ടി സീൽ പതിക്കുമെന്ന് അധികൃതർ. ശുവൈഖ് വ്യവസായ മേഖലയിൽ നടന്ന ഫയർ സുരക്ഷാ പരിശോധനക്ക് ശേഷം നടത്തിയ പ്രസ്താവനയിൽ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറാണ് മുന്നറിയിപ്പ് നൽകിയത്.
മേഖലയിലെ വിവിധ ഭാഗങ്ങളിൽ ഡിപ്പാർട്ട്മെൻറിലെ പരിശോധക സംഘം നടത്തിയ റെയ്ഡിൽ നിരവധി നിയമലംഘനങ്ങളാണ് പിടികൂടിയത്. ഇതിൽ സുരക്ഷാ നിബന്ധനകൾ പൂർത്തിയാക്കാത്ത മൂന്നു കമ്പനി ഗോഡൗണുകളിൽ മുന്നറിയിപ്പ് നോട്ടീസ് പതിച്ചു. 72 മണിക്കൂറിനകം ഫയർ സുരക്ഷാ സംവിധാനം സ്ഥാപിച്ചില്ലെങ്കിൽ ഗോഡൗൺ പൂട്ടുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഫയർ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിന് രാജ്യവ്യാപകമായി ശക്തമായ പരിശോധനക്ക് പദ്ധതി തയാറാക്കിയതായി അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.