കുവൈത്ത് സിറ്റി: സാൽമിയ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം നടന്നു. കെ.ഐ.ജി. പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ സെക്രട്ടറി ശിഹാബ് അധ്യക്ഷത വഹിച്ചു. കെ.െഎ.ജി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി വിശിഷ്ടാതിഥിയായിരുന്നു. കെ.െഎ.ജി സാൽമിയ ഏരിയ പ്രസിഡൻറ് അമീർ കാരണത്, അബ്ദുൽജലീൽ, സാൽമിയ ഏരിയ വിദ്യാഭ്യാസ വകുപ്പ് കൺവീനർ കെ.എം. നൗഷാദ് എന്നിവർ സംസാരിച്ചു. ഷെരീഫ ഇസ്മാഈൽ, യാസീൻ നിസാർ, ഫാദിയ സുൽത്താന എന്നീ വിദ്യാർഥികൾ ഗാനങ്ങൾ ആലപിച്ചു. പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി സ്വാഗതവും അശ്റഫ് കുന്നത് നന്ദിയും പറഞ്ഞു. ഈ അധ്യയന വർഷത്തേക്കുള്ള പ്രവേശനം പുരോഗമിക്കുന്നതായി മദ്റസ അധികൃതർ അറിയിച്ചു. ഫോൺ: 66977039 , 67772143.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.