അലർജിക്ക് ചികിത്സ തേടിയെത്തിയ മകളുടെ രോഗനിർണയം തെറ്റിയതായും കുത്തിവെപ്പ് നൽകിയഉടൻ ആരോഗ്യനില മോശമാകുകയും മരണപ്പെടുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു
കുവൈത്ത് സിറ്റി: കാപിറ്റൽ ഗവർണറേറ്റിലെ ക്ലിനിക്കിൽ കുത്തിവെപ്പ് മാറിയതിനെ തുടർന്ന് 13 കാരിയായ സ്വദേശി പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ ഉത്തരവാദിയായ ഡോക്ടറെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹാണ് സ്പെഷലിസ്റ്റ് വിസിറ്റിങ് ഡോക്ടറായ ആരോപണ വിധേയയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. യാത്രാവിലക്ക് ഏർപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്. കുവൈത്ത് സ്വദേശിയാണ് 13കാരിയായ മകളുടെ മരണം ഡോക്ടറുടെ പിഴവുകാരണമാണെന്ന് കാണിച്ച് പരാതി നൽകിയത്. അലർജിക്ക് ചികിത്സ തേടിയെത്തിയ മകളുടെ രോഗനിർണയം തെറ്റിയതായും കുത്തിവെപ്പ് നൽകിയയുടൻ ആരോഗ്യനില മോശമാകുകയും മരണപ്പെടുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. അലർജിക്കായി മകൾ ചികിത്സക്കെത്തിയതിെൻറയും കുത്തിവെപ്പിന് ശേഷം ആരോഗ്യനില മോശമായതിെൻറയും തെളിവുകൾ പിതാവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും വിവരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.