കുവൈത്ത് സിറ്റി: മുസ്ലിംലീഗ് പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കുവൈത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി ആദ്യ ഗഡുവായി പത്തുലക്ഷം രൂപ സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് കൈമാറി. കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയാണ് കൈമാറിയത്.
മുസ്ലിംലീഗ് ദേശീയ പ്രസിഡൻറ് പ്രഫ. ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ദുസ്സമദ് സമദാനി, തമിഴ്നാട് എം.എൽ.എ മുഹമ്മദ് അബൂബക്കർ, കുവൈത്ത് കെ.എം.സി.സി. നേതാക്കളായ ഖാലിദ് അല്ലക്കാട്ട്, മജീദ് ഏറാഞ്ചേരി, മുസമ്മിൽ മൂപ്പൻ, നൗഷാദ് വെട്ടിച്ചിറ, കെ.കെ. അബൂബക്കർ, ടി.കെ. കുഞ്ഞഹമ്മദ് കുട്ടി ഫൈസി, മുഹമ്മദലി പെരുമ്പട്ട, മരക്കാരുട്ടി, ഖലീലുറഹ്മാൻ, ജാഫർ പറമ്പാട്ട്, ഹനീഫ മോങ്ങം, ഷറഫു മടവൂർ, ഹനീഫ പുതുക്കുഴി, ഷഫീഖ്, കുവൈത്ത് കെ.എം.സി.സി. കോഒാഡിനേറ്റർ എം.വി. സിദ്ദീഖ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.