കുവൈത്ത് സിറ്റി: പ്രളയക്കെടുതിയിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകളും യൂനിഫോമുകളും ലഭ്യമാക്കുന്നതിന് കുവൈത്ത് മലയാളി സമാജം (കെ.എം.എസ് ) ധനസഹായം നൽകി. എറണാകുളം ജില്ല എജുക്കേഷനൽ ഓഫിസർക്കുവേണ്ടി നോർത് പറവൂർ എ.ഇ.ഒ ലത ടീച്ചർ കെ.എം.എസ് വെൽെഫയർ കമ്മിറ്റി കൺവീനർ ഗോപിനാഥനിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി. എ.ഇ.ഒ ഓഫിസ് മീറ്റിങ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ബ്ലോക്ക് റിസർച് ഓഫിസർ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.