കുവൈത്ത് സിറ്റി: മധ്യവേനലവധി കഴിഞ്ഞ് ഞായറാഴ്ചയോടെ സെക്കൻഡറി സ്കൂളുകളും യൂനിവേഴ്സിറ്റികളുമടക്കം കുവൈത്തിൽ മുഴുവൻ വിദ്യാലയങ്ങളും പ്രവർത്തനമാരംഭിച്ചു. ഇതോടെ ഗതാഗതകുരുക്കിൽപ്പെട്ട് രാജ്യത്തെ പ്രധാന–ആഭ്യന്തര റോഡുകളടക്കം വീർപ്പ് മുട്ടാനും തുടങ്ങി. പതിവുപോലെ സ്കൂളുകൾക്കും കോളജുകൾക്കും സമീപമുള്ള റോഡുകളിലാണ് വാഹനത്തിരക്ക് കൂടുതൽ രൂക്ഷമായി അനുഭവപ്പെടുന്നത്. തടസ്സം നീക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന് ആഭ്യന്തരമന്ത്രാലയം വൻ ശ്രമങ്ങളാണ് നടത്തുന്നത്. ആറ് ഗവർണറേറ്റുകളിലായി ഇതിനുവേണ്ടി മന്ത്രാലയത്തിെൻറ 240 പെേട്രാൾ വാഹനങ്ങളാണ് മുഴുസമയവും പ്രവർത്തന സജ്ജമായിരിക്കുന്നത്.
രാവിലെ സ്കൂളുകൾ ആരംഭിക്കുമ്പോഴും ഉച്ചക്ക് വിടുമ്പോഴും ഗതാഗതക്കുരുക്ക് പരമാവധി കുറച്ച് ഗതാഗതം എളുപ്പമാക്കാനാണ് ഇവർക്ക് നൽകിയ നിർദേശം. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ നിർദേശ പ്രകാരം ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. അതിനിടെ, ഈ നടപടികളെല്ലാമുണ്ടായിട്ടും കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ട്രാഫിക് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം ഇടപെട്ടാണ് ഞായറാഴ്ച വാഹനങ്ങളുടെ ഗതാഗത നീക്കം നിയന്ത്രിച്ചത്.
വിദ്യാർഥികൾ വാഹനങ്ങളിൽ കയറുന്ന നേരങ്ങളിൽ സ്കൂളുകൾക്ക് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിരിക്കണമെന്ന് ശക്തമായ നിർദേശമുണ്ട്. ഇത്തരം നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനവും മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ട്. ഇെതല്ലാമുണ്ടായിട്ടും മുൻകാലങ്ങളിലേതുപോലെ വിദ്യാലയങ്ങൾ തുറക്കുമ്പോഴേക്ക് ഗതാഗതക്കുരുക്ക് ആവർത്തിക്കുന്ന കാഴ്ചയാണ് ഈ വർഷവും കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.