കുവൈത്ത് സിറ്റി: കുവൈത്തിൽ യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര കാര്യാലയം തുറന്നു. യൂറോപ്യ ൻ യൂനിയൻ വിദേശകാര്യ, സുരക്ഷനയ വൈസ് പ്രസിഡൻറ് ഫെഡറിക മൊഗെറിനി, കുവൈ ത്ത് വിദേശ കാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവർ ചേർന്ന് ഉദ്ഘാടനം നി ർവഹിച്ചു.
വിദേശകാര്യ മന്ത്രാലയത്തിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കുവൈത്ത് സിറ്റിയിലാണ് യൂറോപ്യൻ യൂനിയൻ പ്രതിനിധിയുടെ ഒാഫിസ് തുറന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിലവിൽ സൗദി, യു.എ.ഇ എന്നിവിടങ്ങളിലാണ് യൂറോപ്യൻ യൂനിയന്‍ പ്രതിനിധികളുള്ളത്. ലോകത്താകമാനമുള്ള യൂറോപ്യൻ യൂനിയൻ പ്രതിനിധികളുടെ എണ്ണം ഇതോടെ 142 ആവും.
കുവൈത്തുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും കുവൈത്തിെൻറ ‘വിഷൻ 2035’ വികസന പദ്ധതിയെ പിന്തുണക്കാനുമാണ് സ്ഥിരം പ്രതിനിധിയെ നിയമിച്ചത്. രണ്ടുകൂട്ടരും എത്രമാത്രം സഹകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിെൻറ തെളിവാണ് പുതിയ ഒാഫിസ് എന്നും ഫെഡറിക മൊഗെറിനി പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഉൗർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിൽ യൂറോപ്യൻ യൂനിയനും കുവൈത്തും സഹകരിച്ചു പ്രവർത്തിക്കുന്നതായും ബന്ധം ശക്തിപ്പെടുത്താൻ നയതന്ത്ര കാര്യാലയം ഉപകരിക്കുമെന്നും ശൈഖ് സബാഹ് ഖാലിദ് അസ്സബാഹ് പറഞ്ഞു. അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് എന്നിവരുമായി ഫെഡറിക മൊഗെറിനി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.