പ്രസിഡന്റ്- ഖാദർ കൈതക്കാട്, ജന. സെക്രട്ടറി- മിസ്ഹബ്
മാടമ്പില്ലത്ത്, ട്രഷർ- അമീർ കമ്മാടം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സിയുടെ പുതിയ പ്രവർത്തന വർഷത്തേക്കുള്ള തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ബാസിയ കെ.എം.സി.സി ആസ്ഥാന ഓഫിസിൽ നടന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് തിരഞ്ഞെടുത്തത്.
സംസ്ഥാന വൈസ് പ്രസിഡന്റ് ശഹീദ് തുരുത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. മിസ്ഹബ് മാടമ്പില്ലത്ത് പ്രവർത്തന റിപ്പോർട്ടും അബ്ദുൽ ഹക്കീം അൽ ഹസനി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: ഖാദർ കൈതക്കാട് (പ്രസി), മിസ്ഹബ് മാടമ്പില്ലത്ത് (ജന. സെക്ര), അമീർ കമ്മാടം (ട്രഷ), അബ്ദുൽ ഹക്കീം അൽ ഹസനി, ഫാറൂഖ് തെക്കേക്കാട്, നൗഷാദ് ചന്തേര, മുജീബ് കോട്ടപ്പുറം (വൈസ് പ്രസിഡന്റുമാർ), ഹസ്സൻ തഖ്വ, റയീസ് വലിയകത്ത്, ടി.കെ.സി. സമീർ, എം. അബ്ദുൽ റഹ്മാൻ (സെക്രട്ടറിമാർ). അബ്ദു കടവത്ത്, ഹനീഫ പാലായി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതുപ്പള്ളിയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച വിജയം നൽകിയ വോട്ടർമാർക്ക് അഭിവാദ്യങ്ങൾ നേർന്നു. ഇഖ്ബാൽ മാവിലാടം, ഇ.കെ. മുസ്തഫ, അഷ്റഫ് തൃക്കരിപ്പൂർ, കെ.പി. കുഞ്ഞബ്ദുല്ല, റഫീഖ് ഒളവറ, അൻസാരി പടന്ന, കുഞ്ഞിമൊയ്തീൻ കുട്ടി, ഹനീഫ പടന്ന, ഹസ്സൻ തഖ്വ, എ.ജി. അബ്ദുല്ല, എം.പി. നബീൽ, മുഹമ്മദ് തെക്കേക്കാട്, നൂരിഷ പെരുമ്പട്ട എന്നിവർ സംസാരിച്ചു. നൗഷാദ് ചന്തേര സ്വാഗതവും മിസ്ഹബ് മാടമ്പില്ലത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.