കുവൈത്ത് സിറ്റി: കേരളത്തിൽ അധികാരത്തിൽ വരുന്ന സർക്കാർ പ്രവാസികൾക്കും ജനനന്മക്കും വികസനത്തിനും മുൻഗണന നൽകുന്നവരാകണമെന്ന് കേരളീയസമാജം കുവൈത്ത്. കേരളത്തിൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാർ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രികരിക്കണമെന്ന് കേരളീയസമാജം പ്രസിഡന്റ് തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി ജെയിംസ് വി കൊട്ടാരം, ട്രഷറർ മുസ്‌തഫ കോഴിക്കോട് എന്നിവർ ഉണർത്തി.
തെരഞ്ഞെടുപ്പ് ഫലം പ്രവാസികൾ ആകാംഷയോടെ യും പ്രതീക്ഷയുടെയും കാത്തിരിക്കുന്ന നിമിഷങ്ങൾ ആണെന്നും സംഘടന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. കുവൈത്തിൽ കേരളീയ സമാജം മെമ്പർഷിപ് ക്യാമ്പയിൻ പുരോഗമിക്കുകയാണ്. മെമ്പർഷിപ് എടുക്കാൻ താല്പര്യം ഉള്ളവർ ഭാരവാഹികളുമായി ബന്ധപെടണമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.