തെരഞ്ഞെടുപ്പ് ഫലം നാളെ; ചൂടേറിയ ചർച്ചയിൽ പ്രവാസലോകവും

കുവൈത്ത് സിറ്റി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ ശേഷിക്കവെ പ്രവാസലോകത്തും ചർച്ചകൾ സജീവം. യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമോ, എൽ.ഡി.എഫ് ഭരണം തുടരുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ. വീറും വാശിയും നിറഞ്ഞ പോരാട്ടത്തിൽ പ്രവാസലോകവും പല രൂപത്തിൽ സജീവമായിരുന്നു.

തെരഞ്ഞെടുപ്പ് കൺവെൻഷനുകളും സമൂഹമാധ്യമങ്ങളിലെ പിന്തുണയും പോരാട്ടവുമായി രാഷ്ട്രീയ അനുകൂല പ്രവാസി സംഘടനകൾക്ക് തിരക്കിട്ട സമയമാണ് കടന്നുപോയത്. നാട്ടിൽ ഉള്ളവരുടെ വോട്ട് ഉറപ്പിക്കാൻ ഫോൺകോളുകളും സന്ദേശങ്ങളുമായി ഇവർ സജീവമായിരുന്നു.

നേരത്തെ നാട്ടിൽ എത്തി വോട്ട് രേഖപ്പെടുത്തിയവരും ഏറെയാണ്. അതേസമയം, മേഖലയിലെയും രാജ്യത്തെയും പ്രത്യേക സാഹചര്യത്തിൽ വിമാന സർവിസുകൾ നിലച്ചതിനാൽ കുവൈത്തിൽ നിന്ന് മുൻ തെരഞ്ഞെടുപ്പുകൾക്ക് സമാനമായി ഇത്തവണ ‘വോട്ട് വിമാനങ്ങൾ’ ഉണ്ടായില്ല.

മുൻ സർക്കാറുകർ പ്രവാസികളുടെ വിഷയത്തിൽ സ്വീകരിച്ച അനുകൂലവും പ്രതികൂലവുമായ കാര്യങ്ങളും തെര​ഞ്ഞെടുപ്പിന്റെയും ഫലം വരുന്നഘട്ടത്തിലും പ്രവാസലോകത്ത് ചർച്ചയാണ്. ഏതുസർക്കാർ വന്നാലും പ്രവാസികൾക്ക് വാഗ്ദാനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂ എന്നതാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പുതിയ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട അടിയന്തിര കാര്യങ്ങളും ചില സംഘടനകൾ തയാറാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയിലെ ഫലം കാത്തിരിക്കുകയാണ് ഏവരും.

Tags:    
News Summary - Election results tomorrow; Diaspora also in debate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.