കുവൈത്ത് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി
ഭാരവാഹികൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അസീസ് തളങ്കര, ജനറൽ സെക്രട്ടറിയായി നവാസ് പള്ളിക്കാൽ, ട്രഷററായി അഹ്മദ് ഖാസി ബേവിഞ്ചയെയും തിരഞ്ഞെടുത്തു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കബീർ തളങ്കര അധ്യക്ഷത വഹിച്ചു. അബ്ദുല്ല കടവത്ത് ഉദ്ഘാടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് അസീസ് തളങ്കരയും വരവ് ചെലവ് കണക്കുകൾ അഹ്മദ് ഖാസി ബേവിഞ്ചയും അവതരിപ്പിച്ചു. മറ്റു ഭാരവാഹികളായി ഉസ്മാൻ അബ്ദുല്ല, യൂസുഫ് ആദൂർ, മുഹമ്മദ് സുഹൈബ് ഷെയ്ഖ് വൈസ് പ്രസിഡന്റുമാരായും ഖാലിദ് പള്ളിക്കര, റഹീം ചെർക്കളം, ഗഫൂർ കോട്ടക്കുന്ന് ജോയന്റ് സെക്രട്ടറിമാരായും അബ്ദുല്ല കടവത്ത്, കബീർ തളങ്കര, അഹ്മദ് ഖാസി ബേവിഞ്ച, ഉസ്മാൻ അബ്ദുല്ല, യൂസുഫ് ആദൂർ, ഖാലിദ് പള്ളിക്കര എന്നിവരെ ജില്ല കൗൺസിലർമാരായും തിരഞ്ഞെടുത്തു. ഹംസ ബല്ല, ഹകീം ഹസനി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഇസ്മായിൽ ബേവിഞ്ച, ആഷിഫ് മാമു, നിയാസ് തളങ്കര, അഹ്മദ് ആസാദ് നഗർ എന്നിവർ സംസാരിച്ചു. അസീസ് തളങ്കര സ്വാഗതവും അഹ്മദ് ബേവിഞ്ച നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.