കുവൈത്ത് കെ.എം.സി.സി 'ആദരം' അവാർഡ് ദാന ചടങ്ങ്: പോസ്റ്റർ പ്രകാശനം ചെയ്തു
https://www.madhyamam.com/gulf-news/kuwait/kuwait-kmcc-aadaram-awards-ceremony-poster-released-1530498
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ പത്തിന് സംഘടിപ്പിക്കുന്ന 'ആദരം'വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഫർവാനിയ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് ഹർഷാദ് പാറക്കലിന് പോസ്റ്റർ നൽകി പ്രകാശനം നിർവഹിച്ചു. ഇസ്മായിൽ വള്ളിയോത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ മണ്ഡലം നേതാക്കളായ ഗഫൂർ അത്തോളി, റഷീദ് ഉള്ള്യേരി, കരീം നടുവണ്ണൂർ, സലീം ബാലുശ്ശേരി, ഹിജാസ് അത്തോളി, നൗഷാദ് കിനാലൂർ, ഹാഷിം കൂരാച്ചുണ്ട്, അബ്ദുള്ള ഇയ്യാട്, മുനീർ പാലോളി, റഫീഖ് താജ്, അഷ്‌റഫ് നെരോത്ത്, ഫായിസ് കപ്പുറം, ഹനീഫ വാകയാട് എന്നിവർ സംബന്ധിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ആബിദ് ഒള്ളൂർ സ്വാഗതവും ട്രഷറർ ഹർഷദ് കായണ്ണ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.