പിടിച്ചെടുത്ത പുകയില ഉൽപന്നങ്ങൾ

കുവൈത്ത് വിമാനത്താവളത്തിൽ 33.5 കിലോ പുകയില ഉൽപന്നം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് വൻ തോതിൽ പുകയില ഉൽപന്നം പിടിച്ചെടുത്തു. ടെർമിനൽ 4 വഴി രാജ്യത്തേക്ക് എത്തിയ ഒരു യാത്രക്കാരനിന്നാണ് 33.5 കിലോ ചവയ്ക്കുന്ന പുകയില പിടിച്ചെടുത്തതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

പതിവ് കസ്റ്റംസ് പരിശോധനക്കിടെ, നിരോധിത വസ്തുക്കൾ അടങ്ങിയ രണ്ട് കാർട്ടണുകൾ ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനകളും കള്ളക്കടത്ത് ശ്രമങ്ങൾ തടയലും തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. കുവൈത്തിലെ കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാൻ യാത്രക്കാരോട് അധികൃതർ അഭ്യർത്ഥിച്ചു.

Tags:    
News Summary - 33.5 kg of tobacco products seized at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.