കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ് ജഴ്സി വിതരണോദ്ഘാടനം
Posted On
date_range Updated On
date_range കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ്: ജഴ്സി വിതരണം
കുവൈത്ത് സിറ്റി: ജില്ല താരങ്ങളെ മാത്രം അണിനിരത്തി കുവൈത്ത് കേരള ഡിസ്ട്രിക്ട് അസോസിയേഷൻ സംഘടിപ്പിക്കുന്ന (കെ.കെ.ഡി.എ) കുവൈത്ത് കേരള ഡിസ്ട്രിക്ട് ലീഗ് സീസൺ-2 25, 26 തീയതികളിൽ അബ്ബാസിയയിൽ നടക്കും. സാഫർ ജയിലിനു സമീപമുള്ള ഗ്രൗണ്ടിലാണ് മത്സരം.
മത്സരത്തിൽ പങ്കെടുക്കുന്ന 10 ജില്ല ടീമുകൾക്കുള്ള ജഴ്സി വിതരണം അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്നു. ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത്ത് ജഴ്സി വിതരണം നിർവഹിച്ചു. നിതീഷ് നന്ദി പറഞ്ഞു. മത്സരം ഓൺലൈൻ ലൈവ് ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.