കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയം ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ 5000 കിടക്കയുള്ള ക്വാറന്റീൻ സെൻറർ നിർമിച്ചു. മൂന്ന് ആഴ്ച കൊണ്ടാണ് ഫീൽഡ് മെഡിക്കൽ സെൻറർ, നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും താമസിക്കാനുള്ള സൗകര്യം, െഎ.സി.യു, ഫാർമസി എന്നിവയുൾക്കൊള്ളുന്ന കേന്ദ്രം സ്ഥാപിച്ചത്.
കുവൈത്ത് റെഡ് ക്രെസന്‍റ് സൊസൈറ്റി വളണ്ടിയമാരുടെ സന്നദ്ധ സേവനവും ഉപയോഗിച്ചു. 1250 കിടക്കകളുള്ള സെക്ഷൻ ശനിയാഴ്ച നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രാലയം ഏറ്റുവാങ്ങി. ബാക്കിയുള്ളവ പിന്നീട് ഏറ്റുവാങ്ങും. പൊതുമരാമത്ത് മന്ത്രി ഡോ. റന. അൽ ഫാരിസി, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, അണ്ടർ സെക്രട്ടറി ഇസ്മായിൽ അൽ ഫൈലകാവി തുടങ്ങി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കൂടുതൽ ചികിത്സാ സൗകര്യവും നിരീക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കുന്നത്. നിർമാണം പെെട്ടന്ന് പൂർത്തീകരിക്കാൻ റെഡ് ക്രെസൻറ് സൊസൈറ്റി വളണ്ടിയർമാരുടെ സേവനം ഉപകാരമായി. കൂടുതൽ നിരീക്ഷണ കേന്ദ്രങ്ങൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി നിർമിക്കാൻ ആലോചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.