ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഇ​റ്റാ​ലി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഗൈ​ഡോ ക്രോ​സെ​റ്റോ​യു​മാ​യി

കൂ​ടി​ക്കാ​ഴ്ച​യി​ൽ

കുവൈത്ത്-ഇറ്റലി പ്രതിരോധ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

കു​വൈ​ത്ത് സി​റ്റി: ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ആ​ക്ടി​ങ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​സ്സ​ബാ​ഹ് ഇ​റ്റാ​ലി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഗൈ​ഡോ ക്രോ​സെ​റ്റോ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​റ്റാ​ലി​യ​ൻ പ്ര​തി​രോ​ധ മ​ന്ത്രി. കു​വൈ​ത്തും ഇ​റ്റ​ലി​യും ത​മ്മി​ൽ ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള മ​റ്റു വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്ത​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ സ്റ്റാ​ഫ് ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല മി​ശ് അ​ൽ അ​സ്സ​ബാ​ഹ്, കു​വൈ​ത്തി​ലെ ഇ​റ്റാ​ലി​യ​ൻ അം​ബാ​സ​ഡ​ർ ലോ​റെ​ൻ​സോ മോ​റി​നി എ​ന്നി​വ​രും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kuwait-Italy Defense Ministers held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.