കുവൈത്ത് സിറ്റി: കുവൈത്തിലെ ഓർത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിൽ പ്രഥമ ‘കുവൈത് ത് ഓർത്തഡോക്സ് മഹാസമ്മേളനം സംഘടിപ്പിച്ചു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ ഉദ്ഘാടനം നിർവഹിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കുകൊണ്ടു. മലങ്കര സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയെൻറ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ കൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
കുവൈത്ത് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് സെക്രട്ടറി റോയ് കെ. യോഹന്നാൻ, സെൻറ് ഗ്രീഗോറിയസ് ഇന്ത്യൻ ഒാർത്തഡോക്സ് മഹാ ഇടവക സഹവികാരി ഫാ. ജിജു ജോർജ്, അഹ്മദി സെൻറ് തോമസ് ഇന്ത്യൻ ഒാർത്തഡോക്സ് പഴയ പള്ളി വികാരി ഫാ. അനിൽ വർഗീസ്, സെൻറ് സ്റ്റീഫൻസ് ചർച്ച് വികാരി ഫാ. സഞ്ജു ജോൺ എന്നിവർ സംസാരിച്ചു.
സെൻറ് ഗ്രീഗോറിയസ് ഇടവക ട്രസ്റ്റീ നവീൻ കുര്യൻ തോമസ്, അഹ്മദി സെൻറ് തോമസ് പഴയപള്ളി ട്രസ്റ്റി രാജു ഡാനിയേൽ, സെൻറ് സ്റ്റീഫൻസ് ചർച്ച് ട്രസ്റ്റി മാത്യു ഉമ്മൻ, സെൻറ് ബേസിൽ ചർച്ച് ട്രസ്റ്റി ബിനു ചെമ്പാളയം എന്നിവർ കാതോലിക്കേറ്റ് ദിന കലക്ഷൻ തുക കൈമാറി. സെൻറ് തോമസ് പഴയ പള്ളി സെക്രട്ടറി അനു പടത്തറ, സെൻറ് സ്റ്റീഫൻസ് ചർച്ച് സെക്രട്ടറി വി.ടി. വർഗീസ്, സെൻറ് ബേസിൽ ചർച്ച് സെക്രട്ടറി ജിജു ജോർജ്, സെൻറ് ഗ്രീഗോറിയോസ് ചർച്ച് സെക്രട്ടറി ദീപക് അലക്സ് പണിക്കർ എന്നിവർ കാതോലിക്ക ബാവയിൽനിന്ന് ടോക്കൺ ഗിഫ്റ്റ് സ്വീകരിച്ചു. സെൻറ് ഗ്രിഗോറിയോസ് ഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും സെൻറ് ബേസിൽ ഇടവക വികാരി ഫാ. സഞ്ജു ജോൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.