Representational Image
കുവൈത്ത് സിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് കുവൈത്തിലെ സ്വകാര്യ ആശുപത്രികള്‍. ചികിത്സാവാഗ്ദാനവുമായി രാജ്യത്തെ ആറു സ്വകാര്യ ആശുപത്രികള്‍ മുന്നോട്ടുവന്നതായി നാഷനൽ ഹോസ്പിറ്റൽസ് യൂനിയൻ മേധാവി ഡോ. അയ്മാൻ അൽ മുതവ അറിയിച്ചു.
അൽ സലാം, ആലിയ, ദാർ അൽ ഷിഫ, വറ, അൽ മൗവാസത്ത്, തയ്ബ എന്നീ ആശുപത്രികളാണ് ചികിത്സാസഹായം വാഗ്ദാനം ചെയ്തത്. കടുത്ത ദുരിതത്തിലൂടെയാണ് ഫലസ്തീന്‍ജനത കടന്നുപോകുന്നത്. നിരപരാധികള്‍ക്കെതിരെ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന സാഹചര്യത്തിലാണ് ചികിത്സാസഹായവുമായി ആശുപത്രികള്‍ മുന്നോട്ടുവന്നതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിക്ക് അയച്ച കത്തിൽ അൽ മുതവ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.