Posted On
date_range Updated On
date_range കുവൈത്ത് വിമാന സർവീസുകൾ വൈകാതെ പുനരാരംഭിക്കുമെന്ന് പ്രതീക്ഷ
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള കുവൈത്ത് എയർവേസ് വിമാന സർവിസുകൾ വൈകാതെ പുനരാരംഭിക്കും. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിമാനത്താവളം വീണ്ടും തുറക്കുമെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഫഖാൻ പറഞ്ഞു.
ബുധനാഴ്ച വിമാനത്താവള അടച്ചുപൂട്ടൽ കാരണം റദ്ദാക്കിയ എല്ലാ വിമാനങ്ങളുടെയും സമയം പുനക്രമീകരിക്കുമെന്നും കുവൈത്ത് ടിവിക്ക് നൽകിയ പ്രസ്താവനയിൽ അദ്ദേഹം അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ-1 ന് നേരെ ബുധനാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെ തുടർന്ന് കുവൈത്തിൽ വിമാന സർവിസുകൾ താൽക്കലികമായി റദ്ദാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.