ഗ​ൾ​ഫ്​ ത​ർ​ക്കം : ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച്​ കു​വൈ​ത്ത്​

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​ന്​ ജ​നു​വ​രി അ​ഞ്ചി​ന്​ സൗ​ദി​യി​ലെ റി​യാ​ദി​ൽ ന​ട​ക്കു​ന്ന 41ാമ​ത്​ ജി.​സി.​സി ഉ​ച്ച​കോ​ടി വേ​ദി​യാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​വൈ​ത്ത്. പ്ര​ശ്​​ന പ​രി​ഹാ​ര​ത്തി​ന്​ തു​ട​ക്കം മു​ത​ൽ ന​യ​ത​ന്ത്ര പ​രി​​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന കു​വൈ​ത്ത്​ ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ​യാ​ഴ്​​ച കു​വൈ​ത്ത്​ അ​മീ​ർ സൗ​ദി, ഖ​ത്ത​ർ, യു.​എ.​ഇ, ഒ​മാ​ൻ, ബ​ഹ്​​റൈ​ൻ, ഇൗ​ജി​പ്​​ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ക​ത്ത്​ അ​യ​ച്ചി​രു​ന്നു. വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ നാ​സ​ർ അ​ൽ മു​ഹ​മ്മ​ദ്​ അ​സ്സ​ബാ​ഹ്​ ആ​ണ്​ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ പ്ര​തി​നി​ധി​യാ​യി രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​രെ ക​ണ്ട​ത്. പ്ര​ശ്​​ന​പ​രി​ഹാ​രം ത​ന്നെ​യാ​യി​രു​ന്നു മു​ഖ്യ അ​ജ​ണ്ട.

എ​ല്ലാ രാ​ജ്യ​ങ്ങ​ളും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. ഖ​ത്ത​റും സൗ​ദി സ​ഖ്യ​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ കു​വൈ​ത്ത്​ ന​ട​ത്തു​ന്ന ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ പ്ര​ശം​സ ല​ഭി​ച്ച​താ​ണ്.

ഫ​ല​പ്ര​ദ​മാ​യ ച​ർ​ച്ച​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​ന്തി​മ പ​രി​ഹാ​ര ക​രാ​റി​നു​ള്ള സ​ന്ന​ദ്ധ​ത എ​ല്ലാ വി​ഭാ​ഗ​വും കാ​ണി​ക്കു​ന്നു​ണ്ട്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റി​െൻറ മു​തി​ർ​ന്ന ഉ​പ​ദേ​ശ​ക​ൻ ജാ​ര​ദ്​ കു​ഷ്​​ന​റി​െൻറ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്കും ഇ​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്.

അ​ന്ത​രി​ച്ച കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​െൻറ സ്വ​പ്​​ന​മാ​യി​രു​ന്നു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ലെ പ്ര​ശ്​​നം പ​രി​ഹ​രി​ക്കു​ക​യെ​ന്ന​ത്.

ഉ​പ​രോ​ധം വ​രെ എ​ത്തി​യ ത​ർ​ക്കം നേ​രി​ട്ടു​ള്ള സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ നീ​ങ്ങാ​തി​രു​ന്ന​തി​ന്​ പി​ന്നി​ൽ മു​ൻ കു​വൈ​ത്ത്​ അ​മീ​റി​െൻറ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക്​ വ​ലി​യ പ​ങ്കു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.