കുവൈത്ത് സിറ്റി: ഐ.എസ് ആധിപത്യത്തിൽനിന്ന് മോചിപ്പിക്കപ്പെട്ട ഇറാഖിലെ മൂസിൽ നിവാസികൾക്ക് കുവൈത്ത് വീണ്ടും സഹായം എത്തിച്ചുനൽകി.
ഭക്ഷ്യവസ്തുക്കളും കുടിവെള്ളവുമടക്കം 30 ടൺ സാധനങ്ങളാണ് കുവൈത്ത് ദുരിതാശ്വാസ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ ഇറാഖികൾക്കിടയിൽ വിതരണം ചെയ്തത്.
1000 ഭക്ഷ്യക്കിറ്റുകൾ, 2000 കാർട്ടൂൺ മിനറൽ വാട്ടർ എന്നിവയാണ് ആകെ വിതരണം നടത്തിയത്. 30 കിലോ തൂക്കമുള്ള കിറ്റ് ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് തികയുമെന്ന് സമിതി അംഗം സാലിഹ് യൂസുഫ് പറഞ്ഞു. ഇതിന് മുമ്പ് നിരവധി തവണ കുവൈത്ത് െറഡ്ക്രസൻറിെൻറയും ദുരിതാശ്വാസ സമിതിയുടെയും ആഭിമുഖ്യത്തിൽ മൂസിലിലേക്ക് സഹായം എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.