കുവൈത്ത് സിറ്റി: മേഖലയിലെ സ്ഥിതിഗതികൾ കലുഷിതമായ പശ്ചാത്തലത്തിൽ എല്ലാവിധ ഭീഷണി കളെയും ഭീകരാന്തരീക്ഷത്തെയും നേരിടാന്‍ സായുധസേനകൾ സുസജ്ജവും സുശക്തവുമാണെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഇഷാം അല്‍ നാഹം വ്യക്തമാക്കി.
കര, കടൽ അതിർത് തി പ്രദേശങ്ങളിൽ കർശന സുരക്ഷ ഇതിനകം ഉറപ്പാക്കിക്കഴിഞ്ഞു. വ്യോമമാർഗത്തിൽ നിരീക്ഷ ണം ശക്തവുമാണ്. രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പ െടുത്തിയിട്ടുണ്ടെന്നും സംശയാസ്പദമായി കാണപ്പെടുന്ന മുഴുവന്‍ സാഹചര്യങ്ങളെ നേരിട ാനുള്ള കരുത്തിലാണ് ആഭ്യന്തരമന്ത്രാലയമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആഭ്യന്തരമ ന്ത്രാലയത്തിനു കീഴിലുള്ള വിവിധ സേനാമേധാവികൾ, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുൾപ്പെ ട്ട ചര്‍ച്ചകൾക്കുശേഷമാണ് അല്‍ നാഹം ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഏതു സംഭവത്തെയും നേരിടാന്‍ സന്നദ്ധരായിരിക്കണമെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അല്‍ ഖാലിദ് സായുധ സേനയോടു ആവശ്യപ്പെട്ടു. മേഖലയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയെ മുന്‍നിര്‍ത്തിയാണ് അതിഗൗരവത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ശനിയാഴ്ച രാജ്യത്ത് അജ്ഞാത ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നു രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അൽമുബാറക് അല്‍ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തില്‍ രാജ്യത്തെ ഉന്നത സുരക്ഷ ഉദ്യോഗസ്ഥരുമായി ഞായറാഴ്ച അടിയന്തര യോഗവും ചേര്‍ന്നിരുന്നു. രാജ്യത്തെ തീരപ്രദേശങ്ങളില്‍ കാണപ്പെട്ട അജ്ഞാത ഡ്രോണിനെക്കുറിച്ചുള്ള അന്വേഷണം സുരക്ഷ ഏജന്‍സികള്‍ ശക്തമാക്കിയിട്ടുണ്ടെന്നു ആക്ടിങ് പ്രതിരോധ മന്ത്രി അനീസ് അല്‍ സലാഹ് വ്യക്തമാക്കി. സൗദി അറേബ്യയിലെ എണ്ണപ്പാടത്ത് കഴിഞ്ഞദിവസമുണ്ടായ ഡ്രോൺ ആക്രമണത്തെയും രാജ്യം വലിയ ജാഗ്രതയോടെയാണ് വീക്ഷിച്ചത്.
സൗദിയുമായി ഉൗഷ്മള ബന്ധം പതിറ്റാണ്ടുകളായി തുടരുന്ന രാജ്യം അരാംകോയിലെ ആക്രമണത്തെ ശക്തമായ ഭാഷയിൽ തന്നെ അപലപിച്ചിരുന്നു. കഴിഞ്ഞദിവസം സൗദിയിൽ സന്ദർശനം നടത്തിയ കുവൈത്ത് പാർലമെൻറ് സ്പീക്കർ സൗദിക്ക് പിന്തുണ ഉറപ്പാക്കിയുള്ള പ്രസ്താവനയും പുറത്തിറക്കിയിരുന്നു.
സൗദി അറേബ്യക്കെതിരെ നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന എല്ലാ ഭീഷണികള്‍ക്കെതിരെയും സൗദി ഭരണകൂടം ശക്തമായി നിലകൊള്ളുമെന്ന് കുവൈത്തിന് ഉറപ്പുണ്ടെന്നായിരുന്നു കുവൈത്ത് പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വ്യക്തമാക്കിയത്. ഹൂതി ആക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു ഇൗ പ്രതികരണം.
സൗദ്യ ഭരണകൂടം മുന്നോട്ടുവെക്കുന്ന നിലപാടുകളിലും യുക്തികളിലും മാര്‍ഗങ്ങളിലും കുവൈത്തിനു പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കിങ് അബ്ദുല്‍ അസീസിെൻറ കാലം മുതല്‍ തന്നെ ജനങ്ങളെ ഒരുമിച്ചുനിര്‍ത്തുന്ന നിലപാടുകളാണ് സൗദി സ്വീകരിച്ചുവന്നിരുന്നതെന്നും ഭിന്നിപ്പിേൻറതല്ല സൗദി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെന്നും അദ്ദേഹം സൂചിപ്പിച്ചു. സൗദി മുന്നോട്ടുവെക്കുന്ന നിലപാടുകള്‍ക്ക് പൂർണ പിന്തുണയും സഹകരണവും നല്‍കുമെന്നും അല്‍ ഗാനിം കൂട്ടിച്ചേര്‍ത്തു.
രാജ്യം അതിർത്തി പങ്കിടുന്ന സൗദിയിലുണ്ടായ ആക്രമണത്തെ അതിഗൗരവത്തോടെ തന്നെ കാണുന്നതിനൊപ്പം എല്ലാ അതിർത്തിപ്രദേശങ്ങളിലും ഇപ്പോൾ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഇറാഖ് അതിർത്തിയിലും അതിജാഗ്രത തന്നെയാണ് തുടരുന്നത്. കുവൈത്തുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യമാണ് ഇറാൻ. അരാംകോ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് സമുദ്രാന്തർ ഭാഗങ്ങളിലുൾപ്പെടെ സുശക്തമായ സുരക്ഷാസംവിധാനങ്ങളാണ് രാജ്യം ഇതുവരെ ഏർപ്പെടുത്തിയിട്ടുള്ളത്. എന്തും നേരിടാനുള്ള സന്നാഹങ്ങൾ സജ്ജമാക്കിയതിനൊപ്പം, ഭയവിഹ്വലരാവേണ്ട ആവശ്യമില്ലെന്നാണ് രാജ്യത്തെ ജനങ്ങളോട് സുരക്ഷാവൃത്തങ്ങൾ നൽകുന്ന സന്ദേശം. ഒപ്പം, കിംവതന്തികളിൽ വിശ്വസിക്കരുതെന്നും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.