കുവൈത്ത് സിറ്റി: ലോകത്ത് ഏറ്റവും കൂടുതല്‍ മാംസം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യം കുവൈ ത്താണെന്ന് ഡെയ്ലി ടെലിഗ്രാഫ് നടത്തിയ പഠനത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. ഏറ്റവും കൂടു തല്‍ മാംസം ഉപയോഗിക്കുന്ന രാജ്യം അമേരിക്കയാണ്. മിതമായ ജീവിതനിലവാരം പുലര്‍ത്തുന്ന ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നു മാംസം കൂടുതല്‍ ഉപയോഗിക്കുന്നില്ല. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷെൻറ കണക്കുകള്‍പ്രകാരം പ്രതിവര്‍ഷം ഒരു വ്യക്തി നാലു കിലോയിൽ കൂടുതല്‍ മാംസം കഴിക്കാത്ത ഏക രാഷ്ട്രം ബംഗ്ലാദേശാണ്.
ശരാശരി ഏറ്റവും കുറവ് മാംസം കഴിക്കുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും കണക്കിലുണ്ട്. കൂടുതല്‍ മാംസം കഴിക്കുന്ന രാജ്യങ്ങളിൽ മുന്നിലുള്ളത് അമേരിക്ക, കുവൈത്ത്, ആസ്ട്രേലിയ, ബഹമാസ്, ലക്സംബര്‍ഗ്, ന്യൂസിലൻഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ബര്‍മുഡ എന്നിവയാണ്. ഏറ്റവും കുറഞ്ഞ തോതില്‍ മാംസം കഴിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുന്നിൽ ബംഗ്ലാദേശ്, ഇന്ത്യ, ബുറുണ്ടി, ശ്രീലങ്ക, റുവാണ്ട, സിയറലിയോൺ, െഎരിത്രിയ, മൊസാംബീക്, ഗാംബിയ, മലാവി എന്നിവയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.