കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിലായി. അയൽരാജ്യത്തുനിന്നും യൂറോപ്യൻ രാജ്യത്തുനിന്നുമാണ് വനിതകൾ വന്നത്. നാലാം ടെർമിനലിലാണ് 1450 മയക്കുമരുന്ന് ഗുളികകൾ, ഹഷീഷ് എന്നിവ വനിതകളിൽനിന്ന് കണ്ടെടുത്തത്. മരീജുവാനയാണ് പുരുഷെൻറ ബാഗേജിൽനിന്ന് പിടിച്ചത്.
പ്രതികളെ നിയമനടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. അതിനിടെ ജഹ്റയിൽ രണ്ടു സ്വദേശി യുവാക്കളെ മയക്കുമരുന്നുമായി പിടികൂടി. പട്രോളിങ്ങിനിടെ സംശയസാഹചര്യത്തിൽ കണ്ട യുവാക്കളെ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.