കുവൈത്ത് സിറ്റി: ബലിപെരുന്നാൾ അടുത്തെത്തി നിൽക്കെ വിപണിയിൽ പെരുന്നാൾ ഒരുക്കം തകൃതി. രാജ്യത്തെ ഷോപ്പിങ് മാളുകളിലും കച്ചവട കേന്ദ്രങ്ങളിലും പുതുപുത്തൻ മോഡൽ വസ്ത്രങ്ങളും മറ്റു ഫാഷൻ ഉൽപന്നങ്ങളും എത്തിയിട്ടുണ്ട്. വസ്ത്ര വിപണിയിൽ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. പെരുന്നാൾ വിഭവങ്ങളുണ്ടാക്കാനുള്ള സാധനങ്ങൾ വാങ്ങാൻ ഇനിയും ദിവസങ്ങളുണ്ട്. തിരക്കിനിടയിൽ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചാണ് കച്ചവടക്കാർ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. കടുത്ത ചൂട് പ്രയാസപ്പെടുത്തുന്നതുകൊണ്ട് രാത്രിയാണ് പലരും ഷോപ്പിങ്ങിന് ഇറങ്ങുന്നത്. അടുത്തയാഴ്ചയോടെ തിരക്ക് പാരമ്യത്തിലെത്തുമെന്നാണ് കണക്കുകൂട്ടൽ. സ്കൂൾ അവധിക്കാലം കൂടി ആയതിനാൽ വലിയൊരു വിഭാഗം കുടുംബങ്ങൾ നാട്ടിലാണ്. ഇത് കച്ചവടത്തെ ചെറുതായി ബാധിക്കും. ആഗസ്റ്റ് 11 ഞായറാഴ്ചയാണ് കുവൈത്തിൽ ബലിപെരുന്നാൾ. ആഗസ്റ്റ് ഒമ്പത് വെള്ളി മുതൽ 13 ചൊവ്വ വരെ അഞ്ചുദിവസമാണ് ഇത്തവണ പെരുന്നാൾ അവധി ലഭിക്കുന്നത്. ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച തന്നെയാണ്. നാട്ടിൽ 12നാണ് പെരുന്നാൾ. അതിനിടെ പെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്തിൽ ആടുവില കുതിച്ചുയരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.