കുവൈത്ത് സിറ്റി: ആഗസ്റ്റ് അഞ്ചിന് നാട്ടിൽപോവാനിരുന്ന കണ്ണൂർ ചൊക്ലി സ്വദേശി നിര്യാതനായി. ചൊക്ലി കുണ്ടൻചാലിൽ പറമ്പത്ത് കാസിം (64) ആണ് മരിച്ചത്. ഭാര്യ: ലൈല. മകൾ: ലുംന. മരുമകൻ: നംഷീൽ. അബൂഹലീഫയിൽ ബഖാലയിൽ ജീവനക്കാരനായിരുന്നു.
18 വർഷമായി കുവൈത്തിലെത്തിയിട്ട്. നാട്ടിൽ പോകാൻ ടിക്കറ്റടക്കം എടുത്തിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയിലെ ഇത്തിഹാദ് എയർവേയ്സിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് സാമൂഹികപ്രവർത്തകനായ സലീം കൊമ്മേരി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.