കുവൈത്ത് സിറ്റി: രാജ്യത്തെ ബലി പെരുന്നാള്‍ അവധി സിവില്‍ സര്‍വിസ് കമീഷൻ ഔദ്യോഗികമാ യി പ്രഖ്യാപിച്ചു. നേരേത്ത റിപ്പോർട്ട് ചെയ്യപ്പെട്ടപോലെ മാസം കാണുന്നതിനനുസരിച്ച് രണ്ട് ഒാപ്ഷനുകളാണ് പ്രഖ്യാപിച്ചത്. അറബി മാസം ദുല്‍ഖഅദ് 29 ദിവസമാണെങ്കില്‍ ആഗസ്റ്റ് 10 ശനിയാഴ്ച അറഫ ദിനവും ഞായര്‍ മുതല്‍ ചൊവ്വാഴ്ച വരെ (ആഗസ്റ്റ് 11 മുതല്‍ 13) പൊരുന്നാള്‍ അവധിയായിരിക്കും.
14ന് പ്രവൃത്തിദിവസം ആരംഭിക്കും. ഇൗ നിലയിൽ അഞ്ചു ദിവസമാണ് അവധി ലഭിക്കുക. അതേസമയം, ദുല്‍ഖഅദ് മാസം 30ാം ദിവസത്തിലേക്ക് നീണ്ടാൽ ഒമ്പതു ദിവസം അവധി ലഭിക്കും. ആഗസ്റ്റ് 11 ഞായറാഴ്ച അറഫ ദിനവും തിങ്കൾ മുതല്‍ ബുധന്‍ വരെ പെരുന്നാള്‍ അവധിയുമായിരിക്കും. പിന്നീടുള്ള വാരാന്ത അവധിക്ക് മുമ്പായി വരുന്ന വ്യാഴാഴ്ച വിശ്രമ ദിവസമായിരിക്കും. ഇതനുസരിച്ച് ആഗസ്റ്റ് 18 ഞായറാഴ്ചയായിരിക്കും പ്രവൃത്തിദിവസം തുടങ്ങുകയെന്നും സിവില്‍ സർവിസ് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.