കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യയായ ‘വെലോസിറ്റി’ ഉപയോഗിച്ചു തുടങ്ങിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
‘വെലോസിറ്റി’ എന്ന യന്ത്രം ഉപയോഗിച്ച് റോഡുകളിലെ കുഴികള്‍ അടക്കാൻ വെറും മൂന്നു മിനിറ്റ് മതിയാവും. അഹ്മദി ഗവര്‍ണറേറ്റിലാണ് ഈ സംവിധാനം ഉപയോഗിച്ചു പണി തുടങ്ങിയത്. വരും ദിവസങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
മികച്ച ഗുണനിലവാരത്തോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാൻ വെലോസിറ്റി സഹായിക്കുന്നുണ്ടെന്ന് അഹ്മദി ഗവര്‍ണറേറ്റ് റോഡ് പരിപാലന വകുപ്പ് മേധാവി അഹ്മദ് അല്‍ ആസിമി വ്യക്തമാക്കി. കുഴികൾ ശുദ്ധീകരിക്കാനും ടാറും മെറ്റലും കുഴികളിൽ ഒഴിക്കാനും ഇത് ഉപയോഗിക്കുന്നു.
മിനിറ്റുകൾക്കുള്ളിൽ ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നതിനൊപ്പം മികച്ച ഉപരിതലവും സാധ്യമാക്കുന്നതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ മാസത്തില്‍ രാജ്യത്തു പെയ്ത മഴ കാരണമാണ് റോഡുകള്‍ കേടുവന്നതെന്നും ഇതുകാരണം നിരവധി റോഡപകടങ്ങളും മരണങ്ങളും സംഭവിച്ചുവെന്നും അഹ്മദ് അൽ ആസിമി കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടനിലെ സണ്ടർലാൻഡിൽ രൂപകൽപന ചെയ്ത ഉപകരണം ഇപ്പോൾ പല രാജ്യങ്ങളിലും റോഡ് അറ്റകുറ്റപ്പണിക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.