കുവൈത്ത് സിറ്റി: നവജാത ശിശുവിെൻറ മൃതശരീരം ഉപേക്ഷിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറിയക്കാരനും ഇൗജിപ്ത് പൗരനും ഫിലിപ്പീൻസ് യുവതിയുമാണ് അറസ്റ്റിലായത്. ഇൗജിപ്തുകാരനും ഫിലിപ്പീനിയും തമ്മിലുള്ള അനധികൃത ബന്ധത്തിൽ പിറന്ന കുഞ്ഞിെൻറ മൃതദേഹം ഉപേക്ഷിക്കാൻ സിറിയക്കാരൻ സഹായിക്കുകയായിരുന്നു.
റൗദയിലെ സഹകരണ സംഘത്തിന് സമീപം പൊതി ഉപേക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ട കുവൈത്തിയാണ് പൊലീസിനെ അറിയിച്ചത്. സുബ്ഹി നമസ്കാരത്തിന് പോവുകയായിരുന്നു കുവൈത്തി. മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.