കുവൈത്ത് സിറ്റി: പടിഞ്ഞാറൻ ഇറാനിലുണ്ടായ ഭൂകമ്പത്തിെൻറ പ്രതിഫലനം കുവൈത്തിലും അന ുഭവപ്പെട്ടു. തിങ്കളാഴ്ച രാവിലെ 10ന് കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതെന് ന് കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രം മേധാവി ഡോ. അബ്ദുല്ല അല്‍ ഇന്‍സി സ്ഥിരീകരിച്ചു. ഇറാനിലുണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 5.7 ആണ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ ഇറാനിൽ ഒരാൾ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കുവൈത്ത് സിറ്റിയില്‍നിന്നു 265 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പം സംഭവിച്ചത്. കുവൈത്തില്‍ ഭൂമികുലുക്കത്തെ തുടര്‍ന്നു നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് വർഷം ജനുവരിയിലും നവംബറിലും 2019 ജനുവരിയിലും ഇറാൻ-ഇറാഖ് അതിർത്തിയിൽ ഭൂകമ്പം ഉണ്ടായപ്പോഴും കുവൈത്തിൽ നേരിയ തോതിൽ അനുഭവപ്പെട്ടിരുന്നു. അതിനിടെ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ കുവൈത്തിലെ ഹംറ ടവറിൽ വിള്ളലുണ്ടായെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം അധികൃതർ നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.