കഴിഞ്ഞ വർഷം സ്വകാര്യമേഖലയിൽ 15,734 പേരും പൊതുമേഖലയിൽ 2501 പേരും വിസ റദ്ദാക്കി
കുവൈത് ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ നാലുവർഷത്തിനിടെ ലക്ഷത്തിൽപരം വിദേശികളുടെ താമസാനുമ തി റദ്ദാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം മാത്രം പൊതു- സ്വകാര്യ മേഖലകളിൽനിന്ന് 2501 വിദേശികളുടെ കൊഴിഞ്ഞുപോക്കുണ്ടായതായും ആഭ്യന്തര മന്ത്രാലയത്തിെൻറ സ്റ്റാറ്റിസ്റ്റിക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് പ്രകാരം 15,734 വിദേശികളാണ് 2018ൽ സ്വകാര്യ മേഖലയിൽനിന്ന് പിരിഞ്ഞുപോയത്. 2017ൽ 16141 പേരാണ് ഇഖാമ റദ്ദാക്കി സ്വന്തം നാടുകളിലേക്ക് മടങ്ങിയത്.
താമസാനുമതി റദ്ദാക്കപ്പെട്ടവരിൽ 32 ശതമാനം അറബ് വംശജരും 63 ശതമാനം അനറബികളുമാണ്. 2018ൽ സർക്കാർ വകുപ്പുകളിൽനിന്ന് പിരിഞ്ഞു പോയ വിദേശികളിൽ 70 അറബ് പൗരന്മാരാണ്. 1769 അറബ് പൗരന്മാരാണ് ആ വർഷം പൊതുമേഖലയിൽനിന്ന് പിരിഞ്ഞുപോയത്. നിലവിൽ സ്വകാര്യമേഖലയുമായി 18ാം നമ്പർ വിസയിൽ 1,531,000 വിദേശികൾ രാജ്യത്തു താമസിക്കുന്നുണ്ട്. ഇതിൽ 957,000 ഏഷ്യൻ വംശജരും 549,000 അറബികളും ഉൾപ്പെടുന്നു. ആസ്ട്രേലിയ, യൂറോപ്, ആഫ്രിക്ക അമേരിക്ക വൻകരകളിൽനിന്നുള്ളരും 18ാം നമ്പർ ഇഖാമയിൽ രാജ്യത്ത് താമസിക്കുന്നുണ്ട്. 108,000 ആണ് നിലവിൽ പൊതുമേഖലസ്ഥാപനങ്ങളിലെ വിദേശി സാന്നിധ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.