കുവൈത്ത് സിറ്റി: കടലിലേക്ക് മലിനജലം തുറന്നുവിട്ട റസ്റ്റാറൻറിന് പിഴ ചുമത്തി. മം ഗഫിലെ റസ്റ്റാറൻറിനെതിരെയാണ് നടപടിയെടുത്തത്. പ്രദേശത്തുനിന്ന് ലഭിച്ച പരാത ിയെ തുടര്‍ന്നാണ് പരിസ്ഥിതി വകുപ്പ് നടത്തിയ പരിശോധനയിൽ കുറ്റം സ്ഥിരീകരിച്ചത്. കൂടുതല്‍ പരിശോധനക്കായി വെള്ളത്തിെൻറ സാമ്പ്ള്‍ ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും അനധികൃതമായി മലിനജലം പുറത്തേക്കു വിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പരിസ്ഥിതി വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച കുവൈത്തിൽ കടലിൽ മാലിന്യത്തിെൻറ ആധിക്യംകാരണം വെള്ളത്തിെൻറ നിറം മാറുകയും മത്സ്യങ്ങള്‍ ചത്തു പൊങ്ങുകയും ചെയ്തിരുന്നു. ഫാക്ടറിയിൽനിന്നുള്ള കരിഒായിൽ സാന്നിധ്യമാണ് നിറംമാറ്റത്തിന് കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞു. കടലിൽ കറുപ്പുനിറം കണ്ടത് രാജ്യത്ത് വലിയ ചർച്ചയായിരുന്നു. കടലിലേക്ക് മാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടി കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.