കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ വിസ ഉണ്ടാക്കി വിറ്റ് തട്ടിപ്പു നടത്തുന്നതായി പരാതി വ ർധിക്കുന്നു. കുവൈത്തിലെ പ്രശസ്ത കമ്പനികളുടെ പേരിലാണ് ഇത്തരം തട്ടിപ്പുകേന്ദ്രങ്ങള ് വിസ അടിച്ചുനല്കുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന സ്വദേശികളാണ് കൂ ടുതലും ഈ കെണിയില്‍പെടുന്നത്. ബംഗ്ലാദേശ്, പാകിസ്താന് പൗരന്മാരും ഇത്തരം തട്ടിപ്പി െൻറ ഇരയാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ചെന്നൈ, മുംബൈ ഭാഗങ്ങളില്‍നിന്നുള്ള ഏജന്‍സികളുടെ കീഴിലാണ് വിസ നല്‍കുന്നതെന്നാണ് തട്ടിപ്പിനിരയായ ഭൂരിഭാഗം ആളുകളും പറയുന്നത്. 1000 ദീനാര്‍ മുതല്‍ 3000 ദീനാര്‍ വരെ ഒരു വിസക്ക് വാങ്ങുന്നു. ഒറിജിനൽ വിസയിൽ പേരും നമ്പറും തിരുത്തിയാണ് അധികവും വ്യാജൻ ഉണ്ടാക്കുന്നത്.
സർക്കാർ നിര്‍ത്തലാക്കിയ റവന്യൂ സ്റ്റാമ്പ് പതിച്ച വിസ പേപ്പറുകളുമാണ് ഏജന്‍സികള്‍ വഴി നല്കിപ്പോരുന്നത്. വിസ എടുക്കുന്നവരുടെ പേരിെൻറ സ്ഥാനത്ത് കമ്പനിയുടെ പേരും കമ്പനി വിവരണങ്ങളുടെ സ്ഥാനത്ത് വിസ എടുക്കുന്നവെൻറ വിവരണങ്ങളും ഇത്തരം വിസകളില്‍ കാണാം. നാഷനാലിറ്റിയുടെ സ്ഥാനത്ത് ജോലിയുടെ വിവരണവും തിരിച്ചും കാണാം. ചില വിസകളില്‍ ജോലി കൃത്യമായി നല്‍കാതെ അറബിയിലില്ലാത്ത വാക്യങ്ങളോ അതല്ലെങ്കില്‍ വെറും അറബിക് അക്ഷരങ്ങളോ കണ്ടുവരുന്നുണ്ട്. അറബിക് അറിയാത്തവര്‍ക്ക് ഇത് മനസ്സിലാക്കുന്നത് ബുദ്ധിമുട്ടാണ്.
വ്യാജ വിസ തിരിച്ചറിയാൻ നാലു കാര്യങ്ങൾ
•വിസയിലുള്ള മുഴുന്‍ ഫോണ്ടും ഒരേ രീതിയിലാണോ എന്ന് സൂക്ഷിച്ചു നോക്കുക.
•വിസയില്‍ സ്റ്റാമ്പ് ചെയ്തത് കുവൈത്തിലെ പഴയ രീതിയിലുള്ള സർക്കാർ സ്റ്റാമ്പാണോ എന്നത് ശ്രദ്ധിക്കുക. ഇത് തിരിച്ചറിയാന്‍ ഒറിജിനല്‍ വിസയുടെ കോപ്പിയുമായി താരതമ്യം ചെയ്യുക.
•വിസയില്‍ അടിച്ചുവന്ന വിസ നമ്പര്‍ ആഭ്യന്തരമന്ത്രാലയത്തിെൻറ വെബ്സൈറ്റില്‍ പോയി പരിശോധിക്കുക, േനരിട്ടും സമീപിക്കാവുന്നതാണ്.
•അടിച്ചുതന്ന വിസ നമ്പറിെൻറ എണ്ണം പരിശോധിക്കുക, ഒമ്പത് അക്കങ്ങളില്ലെങ്കില്‍ വ്യാജമാണെന്ന് ഉറപ്പിക്കാം. അറബി അറിയാവുന്നവരുടെ സഹായം തേടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.