കുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ വർഷം ആദ്യ മൂന്നുമാസത്തിൽ നീതിന്യായ മന്ത്രാലയം 19,848 പേർ ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. തവണ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങി പണമടക്കാതിരിക ്കുക, കടം വാങ്ങി തിരിച്ചടക്കാതിരിക്കുക തുടങ്ങിയ സാമ്പത്തിക കുറ്റക്യത്യങ്ങൾക്കും സിവിൽ-ക്രിമിനൽ കുറ്റക്യത്യങ്ങൾക്കുമാണ് യാത്രാവിലക്കേർപ്പെടുത്തിയത്. ഇതിൽ സ്വദേശികളും വിദേശികളുമുൾപ്പെടും.
28,314 പേർക്ക് ഇൗ വർഷം മാർച്ച് 31 വരെയായി അറസ്റ്റ് വാറണ്ട് അയച്ചു. ഇക്കാലയളവിൽ 10,340 പേരുടെ യാത്രാവിലക്ക് നീക്കുകയും ചെയ്തു. 20,959 അറസ്റ്റ് വാറണ്ട നീക്കിയപ്പോൾ 11802 പേരുടെ അറസ്റ്റ് വാറണ്ട് റീ ഇഷ്യൂ ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിെൻറയും നീതിന്യായ മന്ത്രാലയത്തിലെ സിവിൽ ഇംപ്ലിമെേൻറഷൻ വിഭാഗത്തിെൻയും നിർദേശാനുസരണം ആകെ രണ്ടുലക്ഷം പേർക്കാണ് കുവൈത്തിൽ യാത്രാവിലക്കുള്ളത്. യാത്രാവിലക്ക് നേരിടുന്ന 1,70,000 സ്വദേശികളിൽ 29,000 വനിതകളുമുണ്ട്. 1000 മുതൽ 1,0000 ദിനാർ വരെ കുടിശ്ശികയുള്ള വനിതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.