കുവൈത്ത് സിറ്റി: കടുത്ത ചൂടിനെ തുടര്‍ന്ന് കുവൈത്തിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. ഈജിപ ്ത് സ്വദേശിയാണ് സുർറയിലെ നടപ്പാതയില്‍ കുഴഞ്ഞുവീണു മരിച്ചത്. കഠിനമായ ചൂടാണ് മര ണത്തിന് കാരണമെന്നും നടപ്പാതയില്‍ കുറേസമയം യുവാവ് വീണു കിടന്നിരുന്നെന്നും ഫോറന് സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഈ വര്‍ഷം രേഖപ്പെടുത്തിയ ആദ്യത്തെ മരണമാണിത്. ആഭ്യ ന്തരമന്ത്രാലയത്തിെൻറ ഒാപറേഷൻ റൂമിൽ ലഭിച്ച വിവരത്തെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. വീണുകിടന്ന സ്ഥലത്ത് യുവാവിെൻറ പണി ആയുധങ്ങളുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുദിവസമായി ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം താപനില 51 ഡിഗ്രി വരെ രേഖപ്പെടുത്തിയിരുന്നു.
ഇൗ വർഷം റെക്കോഡ് ചൂട് അനുഭവപ്പെടുമെന്നാണ് പ്രമുഖ കാലാവസ്ഥ പ്രവചകരുടെ അറിയിപ്പ്. അടുത്തമാസം നേരിട്ട് വെയിലേൽക്കാത്തയിടങ്ങളിൽ 50 മുതൽ 52 ഡിഗ്രി വരെയും നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ 60 മുതൽ 65 ഡിഗ്രി വരെയും ചൂട് ആഗിരണം ചെയ്യുന്ന കറുത്ത ലോഹ പ്രതലത്തിൽ 80 ഡിഗ്രി സെൽഷ്യസ് വരെയും താപനില എത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധരായ ആദിൽ സഅദൂൻ, ഇൗസ റമദാൻ എന്നിവർ കഴിഞ്ഞദിവസം പ്രവചിച്ചത്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 68 ഡിഗ്രിയിലേക്ക് താപനില എത്തുമെന്ന് മറ്റൊരു വിദഗ്ധനായ അബ്ദുൽ അസീസ് അൽ ഖറാവിയും പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പ്രളയം കൃത്യമായി പ്രവചിച്ച ആളാണിദ്ദേഹം. സൂര്യാതപം പോലുള്ള അപകടങ്ങൾ സംഭവിക്കാതിരിക്കാൻ മുൻകരുതലുകൾ കൈക്കൊള്ളണമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകൽ പുറത്തിറങ്ങുന്നവർ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം, കടും നിറങ്ങളും ഇറുകിയതുമായ വസ്ത്രങ്ങൾ ഒഴിവാക്കണം, വെള്ളം ധാരാളം കുടിക്കണം, അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്ന സൺ ഗ്ലാസുകൾ ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.