കുവൈത്ത് സിറ്റി: മേയ് മാസത്തിൽ കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളില്‍നിന്ന് 800ഒാളം പരാതി കള്‍ രജിസ്റ്റര്‍ ചെയ്തതായി മാന്‍പവര്‍ അതോറിറ്റി മേധാവി അബ്ദുല്ല മുതൗതിഹ് വ്യക്ത മാക്കി. 56 പരാതികള്‍ക്ക് അനുകൂലമായി വിധികൽപിച്ചിട്ടുണ്ടെന്നും 161 എണ്ണം ഒത്തുതീര്‍പ് പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 800 പരാതികളില്‍നിന്ന് 530 എണ്ണമാണ് അധികൃതര്‍ ഇതുവരെ സ്വീകരിച്ചത്. ഇതില്‍ 281 പരാതികള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവക്ക് ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവര്‍മാര്‍, പാചകക്കാര്‍, വീട്ടുജോലിക്കാർ തുടങ്ങിയവർ ധാരാളമായി പ്രയാസം അനുഭവിക്കുന്നുവെങ്കിലും പരാതികൾ അധികൃതരുടെ അടുത്ത് എത്തുന്നത് താരതമ്യേന കുറവാണ്. മാന്‍പവര്‍ അതോറിറ്റിയുടെ അനുകൂല നടപടികൾ വിദേശികളായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഏപ്രിൽ മുതലാണ് ഗാർഹികത്തൊഴിലാളി വകുപ്പ് മാൻപവർ അതോറിറ്റിയിലേക്ക് മാറ്റിയത്. ഗാർഹിക മേഖലയുമായി ബന്ധപ്പെട്ട റിക്രൂട്ട്മെൻറ് നടപടികൾക്കും തൊഴിൽ പരാതികൾക്കും വെവ്വേറെ വിഭാഗങ്ങൾ അതോറിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നു.
റിക്രൂട്ടിങ് ഏജൻസികളുടെ രജിസ്ട്രേഷൻ, അംഗീകാരം.
ലൈസൻസ് പുതുക്കൽ തുടങ്ങിയ നടപടിക്രമങ്ങൾക്കായി ഒരു വിഭാഗം പ്രവർത്തിക്കും. തൊഴിൽ പരാതികളുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ വിഭാഗത്തിെൻറ പ്രവർത്തനം. ഏജൻറുമാർക്കും സ്പോൺസർമാർക്കും എതിരെ തൊഴിലാളികൾ നൽകുന്ന പരാതികൾ ഈ വിഭാഗമാണ് പരിശോധിക്കുന്നത്. ശമ്പളം നൽകാതിരിക്കലും തൊഴിൽ പീഡനങ്ങളും ഉൾപ്പെടെയുള്ള പരാതികൾ തൊഴിലാളികൾക്ക് നേരിട്ട് നൽകാം. മധ്യസ്ഥ ചർച്ചയിൽ പരിഹാരം ആയില്ലെങ്കിൽ തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്കയക്കും. പിന്നീട് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് തിരിച്ചുപോകാനും അധികൃതർ അവസരമൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.